ഡ്‌റീം മാൻ

സ്വപ്നങ്ങൾ…

 

അവ നക്ഷത്രങ്ങളെ പോലെയാണ് .. നക്ഷത്രങ്ങളെ പോലെ അവയും കൗതുകമാണ്..

 

‘സ്വപ്നങ്ങൾ’ എന്ന് കേട്ടപ്പോൾ ആദ്യം മനസ്സിൽ മിന്നി മറഞ്ഞത് നക്ഷത്രം, രാത്റി,
ഇരുട്ട്, നിലാവ് ഇവയൊക്കെ ആയിരുന്നു ..

 

ചിലപ്പോൾ അവ്യക്തമായ കുറെ അവശേഷിപ്പുകൾ.. മറ്റു ചിലപ്പോൾ മുഴു നീളെ തുടരുന്ന കൗതുകം.. മനസിനെ മുറിവേല്പിക്കുകയോ ഭയപെടുത്തുകയോ ചെയ്യുന്ന ചിത്രങ്ങൾ..
ഇവയിലൂടെ ആരോ നടന്നു മറഞ്ഞത് പോലെ.

 

സത്യമോ മിഥ്യയോ? അറിയില്ല

 

അതാണ് സ്വപ്‌നങ്ങൾ.
അവ തുറന്നിടുന്ന ജാലകം അനാദിയായ അയാളിലേക്കും എത്തുന്നു.

 

സ്വപ്നങ്ങളിലെ താഴ്വരയിലൂടെ അയാൾ അലഞ്ഞ തിരിഞ്ഞ നടക്കുന്നു.

 

എന്നിലേക്കും.. നിന്നിലേക്കും .. നമ്മളിലേക്കും അയാൾ എത്തും!!