സ്വപ്ന ലോകം

Posted Leave a commentPosted in Dreams

ഉറക്കത്തിലായിരുന്നു ആ ലോകം ഉണർന്നത്. അവിടെയും ഇവിടെയും ഒരുപോലെ. എങ്കിലും ആ ലോകത്ത്  ഒന്നിനും അതിരുകളില്ലായിരുന്നു. ഒരു മായാലോകം! ചിലപ്പോൾ അതൊരു സത്യം , മറ്റുചിലപ്പോൾ മിഥ്യ. നിറങ്ങൾ വിരിയുന്ന കാഴ്ചകൾ… അന്ധകാരം തളംകെട്ടിയ ഇടവഴികൾ…സമാധാനം നിറച്ചുകൊണ്ട് ചിലയിടങ്ങൾ… കൂറ്റൻ കെട്ടിടങ്ങൾ…അന്തമില്ലാത്ത കടൽ … പാറിയകലുന്ന പക്ഷികൾ … ജോലി തുടരുന്ന യന്ത്രങ്ങൾ … അങ്ങനെ എല്ലാം അവിടെയും നിറയുന്നു.നിയന്ത്രിതവും  അനിയന്ത്രിതവുമായതെല്ലാം  നിറയുന്ന ഒരു കൗതുകലോകം. അവിടെ നമ്മളും ഉണ്ട് എന്നതാണ് സത്യം. ഉറക്കത്തിലും മനുഷ്യൻ സഞ്ചരിക്കുന്നു. […]

സ്വപ്‌നങ്ങൾ

Posted Leave a commentPosted in dreamman

എന്താണ് സ്വപ്നം? പലതരം ഉത്തരങ്ങളിലൂടെ നമുക്ക് മുന്നിൽ നിൽക്കുന്ന സമസ്യ. വിശ്വാസവും അവിശ്വാസവും ഉണർത്തുന്ന മായകാഴ്ച. നാനാതരത്തിലുള്ള കാഴ്ചകൾ കൊണ്ട് മനസിനെ പിടിച്ചുലക്കാൻ അവയ്ക്കു കഴിയുന്നു. നിദ്രയുടെ ഇരുട്ടിൽ നിന്ന് കാഴ്ചകളുടെ, കൗതുകത്തിന്റെ മറ്റൊരു ലോകത്തിലേക്ക് മനസിനെ അവ കൈ പിടിച്ചു കൊണ്ട് പോകുന്നു. ഒരു തരത്തിൽ ‘സ്വപ്നം’ അനാദിയാണെന്നു പറയാം. എവിടെ നിന്നോ വന്നു എന്തിലേക്കോ മറഞ്ഞു പോകുന്ന ഒരു അതിഥി. ഓരോ മനസ്സിലേക്കും അവരറിയാതെ എന്തിനോ വേണ്ടി എത്തുന്ന അതിഥി. ഉറക്കം തുറന്നിടുന്ന കാൻവാസിൽ […]